മലയാള കാവ്യസാഹിതി
ഉൾത്തെളിവിൻ്റെ പ്രകാശനം
Know Us
മലയാള കാവ്യസാഹിതി
ഉൾത്തെളിവിൻ്റെ പ്രകാശനം
Know Us

മലയാള കാവ്യസാഹിതി

കലാസാഹിത്യരംഗത്തെ പ്രതിഭകൾക്ക് വളരാനും, സ്വന്തം കഴിവുകൾ
പ്രദർശിപ്പിക്കുവാനും മനുഷ്യസ്നേഹപരമായ നിലപാടുകൾ സ്വീകരിക്കുവാനും
പരിശീലിപ്പിക്കുന്ന ലോകോത്തരസർഗ്ഗാത്മകവേദി.

ഗ്രാമീണവിശുദ്ധിയും വർത്തമാനകാലജീവിത പാരുഷ്യങ്ങളും തമ്മിലുള്ള വേർതിരിവുകളെത്തമ്മിൽ സമഞ്ജസമായി സമന്വയിപ്പിച്ച് പുതിയ സംവേദനസ്ഥലിയും ഭാവുകപരിസരവും സൃഷ്ടിച്ച് ലോകമേകനീഢം എന്ന അഭിവാദനത്തെ സാക്ഷാത്കരിക്കുകയാണ് മലയാള കാവ്യസാഹിതി ചെയ്യുന്നത്.

എഴുത്തുകാർക്കുവേണ്ടി

എഴുത്തുകാരാൽ നയിക്കപ്പെടുന്ന, രാഷ്ട്രീയക്കാരാൽ സ്ഥാപിതമല്ലാത്ത മലയാളത്തിലെ പ്രഥമകലാസാഹിത്യക്കൂട്ടായ്മ.

അനിതരസാധാരണവ്യക്തിത്വത്തിനുടമയായിരുന്ന നിരൂപകൻ ജോസഫ് മുണ്ടശ്ശേരി ബീജാവാപം ചെയ്ത സ്വതന്ത്രകലാസാഹിത്യപ്രസ്ഥാനം. പലകാരണത്താൽ പാർശ്വവത്ക്കരിക്കപ്പെട്ടവരും എഴുതിത്തുടങ്ങുന്നവരുമായ പ്രതിഭകളുടെ പൊതുസംഗമവേദി.

കാവ്യസാഹിതി ബുക്സ്

ഉൾത്തെളിവിൻ്റെ പ്രകാശനം

  • എഴുത്തുകാർക്ക് വേറിട്ട ചിന്തകൾ പ്രകാശിപ്പിക്കുവാനും പൊതുജനസമക്ഷം എത്തിക്കാനുമുള്ള ഏറ്റവും ഫലപ്രദമായ പ്രസിദ്ധീകരണശൃംഖല. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ആദ്യ പുസ്തകം മുഖ്യധാരയിലെത്തിക്കുവാനായുള്ള മലയാളത്തിലെ പ്രഥമ സംരംഭം. കഥ , കവിത, ലേഖനം, ജീവചരിത്രം, അനുഭവം, ഓർമ്മ , യാത്ര, അനുഷ്ഠാന - ദൃശ്യ - കലകൾ, വൈജ്ഞാനികം തുടങ്ങി കലാ സാഹിത്യത്തിൻ്റെ സർവ തലങ്ങളെയും സ്പർശിക്കുന്ന രചനകൾ കമനീയമായി രൂപകല്പന ചെയ്ത് വിപണിയിലെത്തിക്കുന്നു.

    ഉള്ളടക്കത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കെട്ടിലും മട്ടിലും ആകർഷകമായ പുതുമകളോടെ അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാകുന്ന പുസ്തകങ്ങളുടെ ശ്രേണിയിൽ ഇനി നിങ്ങളുടെ രചനകളും ഇടംപിടിക്കണമെന്നാഗ്രഹിക്കുന്നുണ്ടോ? കാവ്യസാഹിതി ബുക്സിൻ്റെ എഡിറ്റോറിയൽ വിഭാഗവുമായി ഉടൻ ബന്ധപ്പെടുക.

മലയാളിസ്വതന്ത്രകലാ സാഹിത്യപ്രവർത്തകരുടെ ആഗോളതലസംഗമവേദി

സാഹിതി കുടുംബത്തിലെ അംഗമാകുവാനായി
അംഗത്വ ഫോം പൂരിപ്പിച്ച് അയക്കുക.

മലയാള കാവ്യസാഹിതി

  • (Affiliated to Malayala Kavyasahithi Trust Reg. No. 265/ IV/2019 )

  • രജിസ്ട്രേഡ് ഓഫീസ്
  • സായിറാം,
    മാസ്റ്റേഴ്സ് കോച്ചിംഗ് ബോർഡ് റോഡ്,
    JLN സ്റ്റേഡിയം,
    മെട്രോ സ്റ്റേഷൻ, കലൂർ,
    കൊച്ചി - 17

  • വർക്കിംഗ് ഓഫീസ്
  • സാഹിതീഭവൻ, PSRA No . 61,
    കരിപ്പിള്ളി പറമ്പ്, കുഞ്ഞാട്ട് റോഡ് ,
    പാടിവട്ടം , ഇടപ്പള്ളി PO - 682024